രാഹുല്‍ ഈശ്വറിനെതിരെ മീ ടു: വെളിപ്പെടുത്തലിന്റെ സ്ക്രീന്‍ ഷോട്ട് പുറത്ത്

രാഹുല്‍ ഈശ്വറിനെതിരെ മീറ്റൂ ആരോപണവുമായി പെണ്‍കുട്ടി രംഗത്ത്. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ രാഹുല്‍ വീട്ടിലേക്ക് വിളിച്ച് വരുത്തി മോശമായി പെരുമാറിയെന്നാണ് ആരോപണം. നടിയായ പെണ്‍കുട്ടി ഇതെ പറ്റി വ്യക്തമാക്കുന്ന സ്ക്രീന്‍ ഷോട്ട്  ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണാണ് പുറത്ത് വിട്ടിരിക്കുന്നത്.
ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെ

ഈ സംഭവം നടക്കുന്നത് 2003-04കാലഘട്ടത്തിലാണ്. ഞാന്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു തിരുവനന്തപുരത്ത്. അന്ന് ഒരു ടെലിവിഷന്‍ ഷോയില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തേയും കുറിച്ച് സംസാരിക്കുന്ന ടെലിവിഷന്‍ ഷോ കണ്ടിരുന്നു. പിന്നീട് ഒരു സുഹൃത്ത് വഴി ഞങ്ങള്‍ പരിചയപ്പെട്ടു. എന്റെ അതേ പ്രായത്തിലുള്ള എല്ലാവരുടേയും പോലെ ഇയാള്‍ പറയുന്ന പുരോഗമന രാഷ്ട്രീയത്തില്‍ അന്ന് എനിക്ക് താത്പര്യമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ആ സൗഹൃദം എനിക്ക് സന്തോഷമുണ്ടാക്കി. അങ്ങനെ ഒരു ദിവസം രാഹുലിന്റെ അമ്മയ്ക്ക് എന്നോട് സംസാരിക്കണം എന്ന് പറഞ്ഞ് എന്നെ വീട്ടിലേക്ക് വിളിച്ച് വരുത്തി. പാളയം ജംഗ്ഷന് സമീപത്തായിരുന്നു രാഹുലിന്റെ ഫ്ലാറ്റ്.

അതൊരു ബ്രൗണ്‍ കളര്‍ ഫ്ളാറ്റായിരുന്നു, എനിക്ക് ഓര്‍മ്മയുണ്ട്. ഞാന്‍ ഒരു അഭിനേതാവായി എന്റെ കരിയറിന്റെ തുടക്കമായിരുന്നു അത്. അമ്മയേയും രാഹുലിനേയും കാണാമെന്ന് കരുതിയാണ് അങ്ങോട്ടേക്ക് പോയത്. എന്നാല്‍ ഫ്ളാറ്റില്‍ അമ്മയില്ലായിരുന്നു. എനിക്ക് പേടിയായി. അമ്മ ഇപ്പോള്‍ വരുമെന്നാണ് രാഹുല്‍ പറഞ്ഞത്. സോഫ്റ്റ് പോണ്‍ വീഡിയോ പ്ലേ ചെയ്ത രാഹുല്‍ എന്ന ക്ഷണിച്ചു. എനിക്ക് മാനസികമായി വളരെ ബുദ്ധിമുട്ടുണ്ടായി അപ്പോള്‍ പിന്നീട് എന്നെ ഫ്ളാറ്റ് ചുറ്റി നടന്നു കാണിച്ചു. രാഹുലിന്റെ ബെഡ് റൂമും കാണിച്ചു. അവിടെ വച്ച് എന്നെ തൊടാനും ഉമ്മ വയ്ക്കാനും രാഹുല്‍ ശ്രമിച്ചു. എങ്ങനെ പ്രതികരിക്കണം എന്ന് അറിയാതെ ഞാന്‍ തരിച്ച് നിന്നു പോയി. ശരിക്കും കുടുങ്ങിപ്പോയത് പോലെ എനിക്ക് തോന്നി. നോ എന്ന് പറഞ്ഞപ്പോള്‍ രാഹുല്‍ പിന്മാറി. ഞാന്‍ വീട്ടില്‍ നിന്ന് തിരിച്ച് പോയി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top