രാകേഷ് അസ്താനയെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി

asthana

സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് നജ്മി വസീരി അധ്യക്ഷനായ ബഞ്ചിന്റേതാണ് നിര്‍ദേശം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് നവംബര്‍ ഒന്ന് വരെ അസ്താന അവധിയിലാണ്. ആരോപണങ്ങളെ അസ്താന തള്ളിയിരുന്നു. കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അസ്താനയുടേയം മറ്റ് ഉന്നത ഉദ്യോഗസ്ഥരുടേയും ആവശ്യം പരിഗണിക്കാത്തതെന്തെന്നും കോടതി അന്വേഷിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top