സാലറി ചലഞ്ച്; സര്‍ക്കാറിന് സുപ്രീം കോടതിയുടെ വിമര്‍ശം

സാലറി ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ വിമര്‍ശം. സാലറി ചലഞ്ചിന്റെ ഭാഗമായി വിസമ്മത പത്രം ആവശ്യപ്പെടുന്ന സര്‍ക്കാര്‍ നടപടിയെയാണ് കോടതി വിമര്‍ശിച്ചത്. വിസമ്മതപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. സാലറി ചലഞ്ചില്‍ ശമ്പളം നല്‍കാന്‍ താല്‍പര്യമില്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തിന് എതിരെയാണ് ഹൈക്കോടതി വിധി. ഇതാണ് ഇപ്പോള്‍ സുപ്രീം കോടതി ശരി വച്ചിരിക്കുന്നത്. വിസമ്മതപത്രം നല്‍കണമെന്ന് നിര്‍ദേശിക്കുന്ന വിജ്ഞാപനത്തിന്റെ പത്താം വകുപ്പാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനത്തിനെതിരെ എന്‍ജിഒ അസോസിയേഷനാണ്‌ ആദ്യം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top