മെഡിക്കല്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതണം

നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ എംബിബിഎസിന് പ്രവേശനം നേടണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതണം. മാനേജ്മെന്റുകളെ വിശ്വസിച്ച് കോളേജുകളില്‍ പഠനം തുടര്‍ന്നവരാണ് വെട്ടിലായത്. അടുത്ത വര്‍ഷം പരീക്ഷ എഴുതി മാത്രമേ ഇവര്‍ക്ക് എംബിബിഎസിന് പ്രവേശനം നേടാനാകൂ. പ്രവേശന കമ്മീഷണറുടെ നിര്‍ദേശ പ്രകാരം 500പേര്‍ വേറെ കോഴ്സ് തെരഞ്ഞെടുത്തിരുന്നു. 88പേര്‍ പണം തിരികെ വാങ്ങി മറ്റ് കോഴ്സുകളിലേക്ക് പോയി. ഇവരുടെ പഠനത്തെ വിധി ബാധിക്കില്ല. നേരത്തെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയാണ് ഇപ്പോള്‍ സുപ്രീംകോടതി റദ്ദാക്കിയത്. മെഡിക്കൽ കൗൺസിലിന്റെ അപ്പീലിലാണ് നടപടി.
ഡിഎം വയനാട്, പികെ ദാസ് പാലക്കാട്, അൽ അസർ തൊടുപുഴ, എസ്ആർ വർക്കല എന്നീ മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനമാണ് കോടതി റദ്ദാക്കിയത്. ഈ കോളേജുകൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് നേരത്തെ ജെയിംസ് കമ്മിറ്റി കണ്ടെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here