ഈ ചായയ്ക്ക് വില 24,501 രൂപ !

ഒരു കാലത്ത് കാപ്പികളിലെ രുചിവൈവിധ്യത്തിനായിരുന്നു ഡിമാൻഡ് എങ്കിൽ ചായകളിലെ വൈവിധ്യമാണ് ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. ആദ്യകാലത്ത് കട്ടൻ, പാൽ ചായ എന്നിങ്ങനെ രണ്ട് തരം ചായകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ഗ്രീൻ ടീ, ബ്ലൂ ടീ, ലൈം ടീ, ജിഞ്ചർ ടീ, വാനില ടീ എന്നിങ്ങനെ നിരവധി തരം ചായകളുണ്ട്. ലോകത്ത് 1500 തരം ചായകളുണ്ടെന്നാണ് കണക്കുകൾ. ഇതിൽ വിലപിടിപ്പുള്ള ഒന്നാണ് ‘പർപ്പിൾ ടീ’. ഈ ചായയ്ക്ക് വില 24,501 രൂപ !
അരുണാചൽ പ്രദേശിലാണ് ഈ പ്രത്യേകതരം ചായയുള്ളത്. ആദ്യകാലത്ത് ഈ പ്രത്യേകതരം ചായ കെനിയയിൽ നിന്നാണ് വരുന്നതെന്നാണ് ആദ്യം വിശ്വസിച്ചിരുന്നതെങ്കിലും പിന്നീടുള്ള പഠനങ്ങൾ ചായയുടെ സ്വദേശം ആസാമാണെന്ന് കണ്ടെത്തി. 2015 ലാണ് ടോക്ലൈ ടീ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇത് സംബന്ധിച്ച പേപ്പർ പബ്ലിഷ് ചെയ്യുന്നത്. ഒരു കിലോഗ്രാം പർപ്പിൾ ടീ ഉണ്ടാക്കാൻ 10,000 ഇലകൾ വേണ്ടിവരും.
കാണാനുള്ള അഴക് മാത്രമല്ല ആരോഗ്യത്തിനും ഉത്തമമാണ് പർപ്പിൾ ടീ. ആന്തോസയാനിൻ എന്ന ഫഌവനോയിഡിനാൽ സമ്പുഷ്ടമാണ്. ഇതാണ് പർപ്പിൾ ടീയ്ക്ക് അതിന്റെ നിറം നൽകുന്നത്. ഇതിലാണ് ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നതും. ക്യാൻസറിനും, ഹൃദയാരോഗ്യത്തിനുമെല്ലാം ഈ ചായ ഉത്തമമാണെന്നാണ് പറയപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here