തൃശ്ശൂരില്‍ എടിഎം മോഷണ ശ്രമം; പ്രതി പിടിയില്‍

തൃശ്ശൂര്‍ ചാവക്കാട് എസ്ബിഐയുടെ എടിഎം തകര്‍ക്കാന്‍ ശ്രമിച്ചയാള്‍ മണിക്കൂറുകള്‍കകം പിടിയില്‍. ബീഹാര്‍ സ്വദേശി ശ്രാവണാണ് പിടിയിലായത്. ചാവക്കാട് പോലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. മദ്യ ലഹരിയിലാണ് ഇയാള്‍ മോഷണ ശ്രമം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ചാവക്കാട്ടെ അഞ്ചങ്ങാടിയിലെ എസ്ബിഐയുടെ എടിഎമ്മിലാണ് ഇയാള്‍ മോഷണ ശ്രമം നടത്തിയത്. എടിഎമ്മിന്റെ മോണിറ്റര്‍ മാത്രമാണ് ഇയാള്‍ തകര്‍ത്തത്. പണം നഷ്ടപ്പെട്ടില്ലെന്ന് എസ്ബിഐ വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here