ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ തലസ്ഥാനത്തെത്തി

teams

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി താരങ്ങള്‍ തലസ്ഥാനത്തെത്തി. ഉച്ചയ്ക്ക് 1.45 ഓടെയാണ് ഇരു ടീമുകളും പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയാണ് ആദ്യം പുറത്തേക്ക് എത്തിയത്. അതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളും വെസ്റ്റ് ഇന്‍ഡീസ് താരങ്ങളും എത്തി. ആയിരക്കണക്കിന് ആരാധകരാണ് താരങ്ങളെ വരവേല്‍ക്കാന്‍ എത്തിയത്. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തിലാണ് പരമ്പരയിലെ അഞ്ചാം മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top