ഇന്തോനേഷ്യയിലെ വിമാനാപകടം; കാരണം സാങ്കേതിക തകരാര്‍

ഇന്തോനേഷ്യയില്‍ വിമാനം കടലില്‍ തകര്‍ന്ന് വീണത് സാങ്കേതിക തകരാര്‍ മൂലമെന്ന് അധികൃതര്‍. വിമാനത്തിന് ഉണ്ടായിരുന്ന തകരാറ് പൈലറ്റ് അധികൃതരെ അറിയിച്ചില്ലെന്നും സൂചനയുണ്ട്. ഇന്ത്യന്‍ വംശജനായിരുന്നു പൈലറ്റ്. ദില്ലി സ്വദേശി ഭവ്യെ സുനേജയായിരുന്നു പൈലറ്റ്.
ഇൻഡോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന ലയൺ എയര്‍ എന്ന വിമാനമാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. ജക്കാര്‍ത്തയില്‍ നിന്നും പങ്കക്കല്‍ പിനാങ്ക് എന്ന ബാങ്കക്ക ദ്വീപിലെ പ്രധാന ദ്വീപിലേക്ക് പോയതായിരുന്നു വിമാനം. യാത്ര ആരംഭിച്ച് 13മിനിട്ടിനകം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടു. തുടര്‍ന്നാണ് വിമാനം കടലില്‍ പതിച്ചത്. 189യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചു.യാത്രക്കാരില്‍ 178 മുതിര്‍ന്നവരും, ഒരു നവജാത ശിശുവും, 2 കുട്ടികളും 2 പൈലറ്റുമാരും, അഞ്ച് വിമാന ജീവനക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്തോനേഷ്യൻ ധനമന്ത്രാലയത്തിലെ 20 ഉദ്യോഗസ്ഥരും വിമാനത്തില്‍ ഉണ്ടായിരുന്നു. മുഴുവൻ യാത്രക്കാരും മരിച്ചതായി പ്രഖ്യാപിച്ചെങ്കിലും തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങൾ തിരിച്ചറിയാൻ എത്താൻ യാത്രക്കാരുടെ ബന്ധുക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here