വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിവേര് ഇളകും: കെ. സുധാകരന്‍

k.sudhakaran

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ കേരളത്തില്‍ പാര്‍ട്ടി നശിക്കും. ശബരിലയില്‍ നേട്ടമുണ്ടാക്കാന്‍ ബി.ജെ.പിയെ അനുവദിക്കരുത്. ഭക്തജനങ്ങളെ കൂടെ നിര്‍ത്തണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അടിവേരറക്കുന്നത് കാണേണ്ടി വരുമെന്നും കാസര്‍കോട്ട് നടന്ന പൊതുപരിപാടിയില്‍ സുധാകരന്‍ വ്യക്തമാക്കി.

അതേസമയം, ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് എതിരാണ് തന്റെ നിലപാടെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ‘സ്ത്രീയും പുരുഷനും തുല്യരാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനാല്‍ തന്നെ സ്ത്രീക്ക് എവിടെയെങ്കിലും പ്രവേശനം വിലക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല’- രാഹുല്‍ ഗാന്ധി ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. രാഹുലിന്‍റെ നിലപാട് കേരള നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top