മലേഗാവ് സ്ഫോടനം; ഏഴ് പ്രതികള്‍ക്ക് എതിരെ കുറ്റം ചുമത്തി

malegaon blast

മലേഗാവ് സ്ഫോടനത്തില്‍ ഏഴ് പ്രതികള്‍ക്ക് എതിരെ കോടതി കുറ്റം ചുമത്തി.  മുബൈ പ്രത്യേക എന്‍ഐഎ കോടതിയാണ് കുറ്റം ചുമത്തിയത്. കേണല്‍ പുരോഹിത്, പ്രഗ്യാ സിംഗ് തുടങ്ങിയവര്‍ക്ക് എതിരെയാണ് കുറ്റം ചുമത്തിയത്.  ഇവര്‍ക്ക് എതിരെ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിന്റെ വിചാരണ നവംബര്‍ രണ്ട് മുതല്‍ ആരംഭിക്കും.
2008 സെപ്തംബര്‍ 29 ന് മോട്ടോര്‍സൈക്കിളില്‍ രണ്ട് ബോംബുകള്‍ കെട്ടിവെച്ചായിരുന്നു മലേഗാവില്‍ സ്‌ഫോടനം നടത്തിയത്.സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. റംസാന്‍ പ്രാര്‍ത്ഥനകല്‍ക്ക് ശേഷം മസ്ജിദില്‍ നിന്നും മടങ്ങുന്നവരായിരുന്നു കൊല്ലപ്പെട്ടത്.

malegaon blast

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top