ശബരിമല തീര്‍ത്ഥാടനം; ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. തിക്കും തിരക്കും കുറയ്ക്കാനും തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടില്ലാതെ പ്രാര്‍ത്ഥനകള്‍ നടത്താനും ഉപകാരപ്പെടും വിധമാണ് ഓണ്‍ലൈന്‍ ക്രമീകരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കേരളാ പോലീസിന്റെ www.sabarimalaq.com എന്ന ബെബ്‌സൈറ്റിലൂടെയാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.
ഒരു ബുക്കിങ്ങിലൂടെ പത്ത് പേര്‍ക്ക് നിലയ്ക്കല്‍, പമ്പ കെ.എസ്.ആര്‍.ടി.സി ടിക്കറ്റടക്കം തീര്‍ഥാടനസൗകര്യം ലഭിക്കും. ദര്‍ശന തീയതിയും സമയവും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ശബരിമല ദര്‍ശനത്തോടൊപ്പം കെ.എസ്.ആര്‍.ടി.സി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും വെബ്സൈറ്റില്‍ ക്രമീകരിച്ചിട്ടുണ്ട്.
തിരക്ക് വര്‍ധിക്കാനുള്ള സാഹചര്യം മുന്‍കൂട്ടി കണക്കിലെടുത്താണ് ഡിജിറ്റല്‍ ബുക്കിങ് സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ keralartc.com എന്ന സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
ശബരിമലയ്ക്ക് പോകേണ്ട തിയതിയും സമയവും നല്‍കിയാല്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് ലഭിക്കും. ടിക്കറ്റ് നിരക്ക് ഓണ്‍ലൈനായി അടയ്ക്കാം. ടിക്കറ്റ് പ്രിന്റ്ഔട്ടുമായി വേണം നിലയ്ക്കലില്‍ എത്താന്‍.
അതേസമയം, സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ തീര്‍ഥാടകരെ പമ്പയില്‍ തങ്ങാന്‍ അനുവദിക്കില്ല. പരമാവധി 48 മണിക്കൂറിനുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കി നിലയ്ക്കലില്‍ തിരിച്ചെത്തണം. തീര്‍ഥാടകരുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കുകയുള്ളു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here