‘കുട്ടികള്‍ ചുമട്ടുകാരല്ല’; സ്‌കൂള്‍ ബാഗുകളുടെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി

school bags

സ്‌കൂള്‍ ബാഗുകളുടെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി രംഗത്ത്. സ്‌കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ലെന്ന് കോടതി നിരീക്ഷിച്ചു. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പരാമര്‍ശമുണ്ടായത്. അമിത ഭാരമുള്ള പുസ്തകങ്ങള്‍ സ്‌കൂളില്‍ തന്നെ സൂക്ഷിച്ചുവയ്ക്കാന്‍ കുട്ടികള്‍ക്ക് സംവിധാനം ഒരുക്കി കൊടുക്കണം. എന്തിന് പാഠപുസ്തകങ്ങളെല്ലാം കുട്ടികളെകൊണ്ട് ചുമപ്പിക്കണമെന്നും കോടതി ചോദിച്ചു. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാനാണ് ശ്രമമെന്നും ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും കോടതിയെ അറിയിച്ച സിബിഎസ്ഇയോട് ഇത് ഇലക്ട്രോണിക്‌സ് യുഗമല്ലേയെന്ന് കോടതി ചോദിച്ചു. തങ്ങള്‍ ഒരു ഭരണനിര്‍വഹണ സ്ഥാപനം മാത്രമാണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് നടപടി സ്വീകരിക്കാന്‍ കഴിയുമെന്നും സിബിഎസ്ഇ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ വാദം തുടരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top