ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി ഉന്നതാധികാര സമിതി

sabarimala plan

ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി സുപ്രീം കോടതി ചുമതലപ്പെടുത്തിയ ഉന്നതാധികാര സമിതി. കോടതിയെ ഇക്കാര്യം ഇന്ന് വാക്കാല്‍ അറിയിച്ച ഉന്നതാധികാര സമിതി നാളെ സുപ്രീം കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉന്നതാധികാര സമിതി നല്‍കുന്ന റിപ്പോര്‍ട്ട് വെള്ളിയാഴ്ച അടിയന്തരമായി സുപ്രീം കോടതി പരിഗണിക്കും. ഇടക്കാല റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ നാല് ആഴ്ച സമയം ദേവസ്വം ബോര്‍ഡിന് കോടതി നല്‍കും.

ശബരിമലയിലെ അനധികൃത നിര്‍മ്മാണങ്ങളെക്കുറിച്ച് പ്രൊഫസര്‍. ശോഭീന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലെ വസ്തുതകള്‍ പരിശോധിക്കുന്നതിനായാണ് സുപ്രീംകോടതി ഒരു ഉന്നതാധികാര സമിതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയത്. ശബരിമലയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടക്കുന്നതായ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രൊഫസര്‍ ശോഭീന്ദ്രന്‍റെ ഹര്‍ജി. കഴിഞ്ഞയാഴ്ച ശബരിമല സന്ദര്‍ശിച്ച ഉന്നതാധികാര സമിതി വനഭൂമി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി കണ്ടെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top