കൊല്ലത്ത് സ്ത്രീയുടെ മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ

woman dead body found abondoned at kollam

കൊല്ലത്ത് സ്ത്രീയുടെ മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ. കൊല്ലം പരവൂർ തെക്കുംഭാഗം കടപ്പുറത്താണ് സ്ത്രീയുടെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

അരയ്ക്ക് താഴേക്കുള്ള ശരീരഭാഗം ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. പൊലീസും ഫോറൻസിക് വിദഗ്ദരും എത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് പരവൂർ പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top