പീ‍ഡനം; ഡിവൈഎഫ്ഐ നേതാവിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുമെന്ന് യുവതി

ഡിവൈഎഫ്ഐ നേതാവിനെതിരെ പരാതി നല്‍കിയ തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് വനിതാ പ്രവര്‍ത്തക. തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വച്ചാണ് തനിക്ക് എതിരെ ആക്രമണം ഉണ്ടായതെന്നാണ് പെണ്‍കുട്ടി പറയുന്നത്. കഴിഞ്ഞ ജൂലൈ ഒന്‍പതിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. മെഡിക്കല്‍ പ്രവേശനത്തിന്റെ കോച്ചിങ്ങിന് സീറ്റ് കിട്ടാന്‍ തിരുവനന്തപുരത്ത് പോയ പെണ്‍കുട്ടിയെ സഹായിക്കാമെന്ന് പറഞ്ഞ് ആര്‍.എല്‍.ജീവലാലും കൂടെവരുകയായിരുന്നു. ഇരിങ്ങാലക്കുട എംഎല്‍എയുടെ ഹോസ്റ്റല്‍ റൂമിലായിരുന്നു താമസം.പരാതിയെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ആര്‍.എല്‍.ജീവന്‍ലാലിനെതിരെ കാട്ടൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.  എന്നാല്‍ സംഭവത്തില്‍ ആദ്യം പരാതി നല്‍കിയത് എംസ്വരാജിനാണ്.   ഒരു നടപടിയും ഉണ്ടായില്ല. അതിന് പിന്നാലെ പാര്‍ട്ടിയ്ക്കും പരാതി നല്‍കിയെങ്കിലും നേതാവിനെ താക്കീത് പോലും നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് പെണ്‍കുട്ടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top