ശബരിമല; മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ വിട്ടുനിന്നത് മതിയായ കാരണങ്ങളുള്ളതിനാല്‍: ദേവസ്വം മന്ത്രി

kadakampally

മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ എത്താതിരുന്നതിന് മതിയായ കാരണങ്ങള്‍ ഉണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിന് മറ്റ് വ്യാഖ്യാനങ്ങള്‍ നല്‍കരുതെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാര്‍ എത്താതിരുന്നതിന് തുലാമാസ പൂജ സമയത്ത് ശബരിമലയിലും നിലയ്ക്കലിലും ഉണ്ടായ സംഭവങ്ങള്‍ കാരണമായിട്ടില്ലെന്നും അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ശബരിമലയിലെ യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ പ്രകോപനപരമല്ലാത്ത പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top