മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ മരിച്ച നിലയില്‍

guns should be provided to women says minister archana chitnis

മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ മരിച്ച നിലയില്‍.  സുജിത്ത് എന്ന് പോലീസുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.   ഇന്ന് രാവിലെയാണ് സംഭവം. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച ശേഷം സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയിലേക്കാണ് വെടിവച്ചത്.  എആര്‍ ക്യാമ്പിലെ പോലീസുകാരനാണ്. രണ്ട് കൊല്ലമായി ഗണ്‍മാനാണ് സുജിത്ത്. കടയ്ക്കല്‍ സ്വദേശിയാണ്. കടയ്ക്കലിലെ സ്വന്തം വീട്ടില്‍ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. കടയ്ക്കല്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top