ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് രവി ശാസ്ത്രി; പദ്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു

കാര്യവട്ടം ഏകദിനത്തിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കോച്ച് രവി ശാസ്ത്രി. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രവി ശാസ്ത്രിക്കൊപ്പം ഉമേഷ് യാദവും ശിഖർ ധവാനും ക്ഷേത്രം ദർശനം നടത്തി. വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രത്തിൽ എത്തിയ ഇവർ ഒരു മണിക്കൂറോളം ക്ഷേത്ര ദർശനം നടത്തി. മുമ്പ് ന്യൂസിലാൻഡ് പര്യടന വേളയിലും രവി ശാസ്ത്രി പദ്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top