അൽ അൻസാരി എക്‌സ്‌ചേഞ്ചിലൂടെ പണമിടപാട് നടത്തുന്നവരെ കാത്തിരിക്കുന്നത് വീട് എന്ന സ്വപ്‌നം

അൽ അൻസാരി എക്‌സ്‌ചേഞ്ചിന്റെ വിന്റർ പ്രമോഷന് തുടക്കമായി. ഇതിന്റെ ഭാഗമായി അൽ അൻസാരി എക്‌സ്‌ചേഞ്ചിൽ പണമിടപാട് നടത്തുന്നവർക്ക് വമ്പൻ സമ്മാനങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഗ്രാൻഡ് പ്രൈസായി ലഭിക്കുന്ന ഒരു കിലോ സ്വർണത്തിനൊപ്പം വീടെന്ന സ്വപ്‌നവും നിറവേറും. ഇതിന് പുറമെ ആഴ്ച്ചതോറും 80,000 ദിർഹത്തിന്റെ ക്യാഷ് പ്രൈസും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. മാത്രമല്ല അൽ അൻസാരിയുടെ മൊബൈൽ ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നവരുടെ പേര് നറുക്കെടുപ്പിൽ മൂന്ന് തവണ എഴുതിയിടും.
‘മുൻകാലങ്ങളിലെല്ലാം അവതരിപ്പിച്ച പ്രമോഷനുകൾക്ക് ലഭിച്ച സ്വീകാര്യതയാണ് ഇത്തവണയും ‘വിൻ യുവർ ഡ്രീം ഹോം’ വിന്റർ പ്രമോഷൻ അവതരിപ്പിക്കാൻ കാരണം. ഇതിലൂടെ തങ്ങളുടെ ഉപഭോക്താക്കൾക്ക് വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ചു കൊടുക്കാൻ സാധിച്ചുവെന്നും അൽ അൻസാരി എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ റാഷിദ് അലി പറഞ്ഞു.
അൽ അൻസാരി എക്‌സ്‌ചേഞ്ച് മൊബൈൽ ആപ്പിലൂടെയുള്ള പണമിടപാടുകൾ, ബ്രാഞ്ചിലൂടെയുള്ള പണമിടപാടുകൾ, ഫോറിൻ കറൻസി എക്‌സ്‌ചേഞ്ച്, 1000 ദിർഹത്തിന് മുകളിലുള്ള നാഷണൽ ബോണ്ട് പർച്ചേസ്, എയർ അറേബ്യ/ഫ്‌ളൈ ദുബൈ വിമാന ടിക്കറ്റ് പർച്ചേസ്, ട്രാവൽ കാർഡ് പർച്ചേസ്, ടൂറിസ്റ്റ് വിസ പേയ്‌മെന്റ് തുടങ്ങിയ ഇടപാടുകൾ നടത്തിയാൽ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here