ആമസോണുമായി ചേർന്ന് ഐസിഐസിഐ ബാങ്ക് പുതിയ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി

amazon in partnership with ICICI launches new credit card

ആമസോണിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങുമ്പോൾ വൻ ആനുകൂല്യങ്ങൾ ലഭിക്കാൻ പുതിയ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഐസിഐസിഐ ബാങ്ക്.

ആമസോണുമായി സഹകരിച്ച് പുറത്തിറക്കുന്ന കാർഡിലൂടെ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ പ്രൈം അംഗങ്ങൾക്ക് അഞ്ച് ശതമാനവും മറ്റ് ഉപഭോക്താക്കൾക്ക് മൂന്ന് ശതമാനവും റിവാർഡ് പോയിൻറ് ലഭിക്കും.

വിസയുമായി സഹകരിച്ച് പുറത്തിറക്കുന്ന കാർഡായതിനാൽ രാജ്യത്തെ ലക്ഷക്കണക്കിന് വ്യാപാര സ്ഥാപനങ്ങളിലും കാർഡ് ഉപയോഗിക്കാൻ കഴിയും. കാർഡ് ഉപയോഗിക്കുന്നതിന് പോയിൻറുകൾ ലഭിക്കും ഓരോ പോയിൻറും ഒരു രൂപയ്ക്ക് തുല്യമാണ്. ഇത്തരം പോയിൻറുകൾ പിന്നീട് ആമസോൺ പേ ബാലൻസിലെത്തും. ഇത് ഉപഭോക്താക്കൾക്ക് ഷോപ്പിങിനായി ഉപയോഗിക്കുകയും ചെയ്യാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top