മണ്‍വിളയിലെ തീ പിടുത്തം; തീ പൂര്‍ണ്ണമായും കെടുത്തി

കഴക്കൂട്ടത്തിനടുത്ത് മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റികിന്‍റെ നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടുത്തം പൂര്‍ണ്ണമായും അണച്ചു. 12മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്.  ഇന്നലെ വൈകീട്ട് ഏഴേ കാലോടെയാണ് തീപിടുത്തം ഉണ്ടായത്. പുക ശ്വസിച്ച് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.  പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീ പിടിച്ചതോടെയാണ് തീ നിയന്ത്രണ വിധേയമല്ലാതെയായത്. അഞ്ച് നില കെട്ടിടത്തിലാണ് അഗ്നി ബാധ ഉണ്ടായത്.  അഞ്ഞൂറ് കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി കമ്പിനി അധികൃതർ അറിയിച്ചിട്ടുണ്ട്. കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു.

തീപിടിത്തമുണ്ടായ മൺവിളയ്ക്ക് രണ്ട് കിലോമീറ്റർ പരിധിയിലുള്ള സ്കൂളുകൾക്ക് അവധി കളക്ടർ പ്രഖ്യാപിച്ചു. ഇത് വരെ ആളപായം റിപോർട്ട് ചെയ്തിട്ടില്ല..ഇന്ത്യ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരത്തിന്റെ വേദിയായ ഗ്രീൻഫീൾഡ് സ്പോർട്സ് ഹബ് സ്റ്റേഡിയം 10 കിലോമീറ്റർ ചുറ്റളവിലാണ്. ക്രിക്കറ്റ് മാച്ചിനെ കുറിച്ചും കെ സി യെ യുടെ മറ്റു അറിയിപ്പുകളും വന്നിട്ടില്ല. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. രണ്ട് പേര്‍ക്ക് വിഷപുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളൊഴിച്ചാല്‍ മറ്റ് ആര്‍ക്കും തന്നെ പരിക്കുകളില്ല. ജയറാം രഘു, ഗിരീഷ് എന്നിവരെയാണ് വിഷ പുകശ്വസിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫാക്ടറിയിലെ മറ്റ് തൊഴിലാളികളെല്ലാം സുരക്ഷിതരാണ്.

വിമാനത്താവളത്തില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റടക്കം അമ്പതോളം ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് തീയണയ്ക്കാനായി എത്തിയത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top