എയർസെൽ മാക്‌സിസ് കേസ്; ചിദംബരത്തിന്റെ അറസ്റ്റ് കോടതി വിലക്കി

എയർസെൽ മാകസിസ് കേസിൽ പി ചിദംബരത്തിന്റെ അറസ്റ്റ് കോടതി വിലക്കി. ഈ മാസം 26 വരെയാണ് കോടതി അറസ്റ്റ് വിലക്കിയത്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് അറസ്റ്റ് വിലക്കിയത്. അതേസമയം, അന്വേഷണവുമായി പി ചിദംബരം സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു.

2006 ലാണ് കേസിന് ആസ്പദമായ എയർസെൽ മാക്‌സിസ് ഇടപാട് നടക്കുന്നത്. എയർസെൽ മാക്‌സിസ് ഇടപാടിനും ഐഎൻഎക്‌സ് മീഡിയയ്ക്കും വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭ്യമാക്കാൻ ഇടപെട്ടന്ന കേസിൽ ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരെ സിബിഐയും ഇഡിയും അന്വേഷണം നടത്തുന്നുണ്ട്. പി. ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് രണ്ട് കൂട്ടർക്കും എഫ്‌ഐപിബിയിലൂടെ അനുമതി ലഭിച്ചത്. 600 കോടി രൂപയുടെ നിക്ഷപത്തിന് മാത്രമാണ് ധനമന്ത്രിക്ക് അധികാരമുണ്ടായിരുന്നത്. അതിൽ കൂടുതലുള്ള ഇടപാടുകൾക്ക് അനുമതി നൽകേണ്ടത് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ്. എന്നാൽ, 3500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നൽകിയതായി ഇ.ഡി ആരോപിക്കുന്നു. ഇതാണ് എയർസെൽ മാക്‌സിസ് കേസിന് ആധാരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top