ബൊഫോഴ്‌സ് കേസിൽ സിബിഐ അപ്പീൽ തള്ളി

bofors case

ബൊഫോഴ്‌സ് കേസിൽ സിബിഐ അപ്പീൽ തള്ളി. ഹിന്ദൂജ സഹോദരന്മാരെ കുറ്റവിമുക്തർ ആക്കിയത് ചോദ്യം ചെയ്താണ് അപ്പീൽ. ഡൽഹി ഹൈക്കോടതിയുടെ വിധിയ്ക്ക് എതിരെ സിബിഐ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ രണ്ടംഗബഞ്ചാണ് പരിഗണിച്ചത്.

ബോഫോഴ്‌സ് കേസിൽ തുടരന്വേഷണവും നിയമനടപടികളും പുനരരംഭിയ്ക്കാൻ അനുവദിയ്ക്കണമെന്നാണ് സിബിഐ നിലപാട്. ഇതിനാവശ്യമായ തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.

2005 മേയ് 31 ന് ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിയ്ക്ക് എതിരെ ഈ വർഷം ഫെബ്രുവരി 2 നാണ് സിബിഐ അപ്പിൽ ഫയൽ ചെയ്തത്. ബിജെപി നേതാവായ അജിത്ത് അഗർവാൾ 2005 ൽ ഫയൽ ചെയ്ത ഹർജിയുടെ അനുബന്ധമായിട്ടാണ് സിബിഐയുടെ ഹർജി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top