ബാർ കോഴക്കേസ്; ഹർജി പരിഗണിക്കുന്നത് മാറ്റി വെച്ചു

ബാർ കോഴക്കേസിൽ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു. ഹർജി പരിഗണിക്കുന്നത് ഈ മാസം 15 ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്.

തുടരന്വേഷണത്തിന് സർക്കാരിൻറെ അനുമതി വേണമെന്ന വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് വി.എസ് ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്.

പൊതു പ്രവർത്തകർക്കെതിരായ അന്വേഷണത്തിന് സർക്കാർ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ ഭേദഗതി വരുന്നതിന് മുമ്പുള്ള കേസായതിനാൽ അന്വേഷണത്തിന് സർക്കാർ അനുമതി ആവശ്യമില്ലെന്നും വിഎസ് വാദിക്കുന്നു. എന്നാൽ മൂന്നു തവണ അന്വേഷിച്ച് അവസാനിപ്പിച്ച കേസിൽ തുടരന്വേഷണം നടത്താനുള്ള ഉത്തരവ് മൗലീകാവകാശങ്ങളുടെ ലംഘനമാണെന്നാണ് കെ.എം. മാണിയുടെ വാദം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top