ശബരിമലയില്‍ വീണ്ടും നിരോധനാജ്ഞ

special commissioner report on sabarimala in hc

യുവതീപ്രവേശന വിധിയെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ശബരിമലയില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചിത്തിര – ആട്ടത്തിനോടനുബന്ധിച്ച് നട തുറക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. നാളെ രാത്രി മുതല്‍ ആറാം തിയതി രാത്രി വരെയാണ് നിരോധനാജ്ഞ. പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ നാളെ രാത്രി മുതല്‍ ചട്ടം 144 നിലവില്‍ വരും.

തുലാമാസ പൂജകളുടെ ഭാഗമായി നട തുറന്നപ്പോഴും സംഘര്‍ഷ സാധ്യകള്‍ കണക്കിലെടുത്ത് ഈ നാലിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top