ഛത്തീസ്ഗഡില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണം ബോധപൂര്‍വമല്ലെന്ന് മാവോയിസ്റ്റുകള്‍

dd camera man

ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണം ബോധപൂര്‍വമല്ലെന്ന് മാവോയിസ്റ്റുകള്‍. വാര്‍ത്താകുറിപ്പിലൂടെയാണ് മാവോയിസ്റ്റുകള്‍ ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിന് ഇരയായ സംഘത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് വാര്‍ത്താകുറിപ്പില്‍ ഉള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) ദര്‍ബ ഡിവിഷണല്‍ സെക്രട്ടറി സായ്‌നാഥിന്റെ പേരിലാണ് വാര്‍ത്താക്കുറിപ്പ്.
മാധ്യമപ്രവര്‍ത്തകര്‍ പൊലീസിന് ഒപ്പം യാത്ര ചെയ്യുന്നത് ഒഴിവാക്കണം എന്നും കുറിപ്പില്‍ അവശ്യപ്പെന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top