പല്ലവിയുമായി ബന്ധമുണ്ടായിരുന്നു : എംജെ അക്ബർ

തനിക്കെതിരെ മാധ്യമപ്രവർത്തക പല്ലവി ഗോഗോയ് നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി എംജെ അക്ബർ രംഗത്ത്. പല്ലവി ഗോഗോയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും തങ്ങളുടെ ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നുവെന്നും എംജെ അക്ബർ പറഞ്ഞു.
1994 ൽ തനിക്ക് പല്ലവിയുമായി ബന്ധമുണ്ടായിരുന്നുവെന്നും എന്നാൽ തന്റെ കുടുംബത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചതോടെ പല്ലവിയുമായുള്ള ബന്ധം നിർത്തുകയായിരുന്നുവെന്നും എംജെ അക്ബർ പറഞ്ഞു. ‘ഞങ്ങളെ രണ്ടുപേരെയും അറിയാവുന്നവർക്ക് അറിയാം ഇതിനെ കുറിച്ച്. അവർ സാക്ഷി പറയാനും തയ്യാറാണ്. അവരോട് ചോദിക്കൂ പല്ലവി എന്റെ കീഴിൽ ജോലി ചെയ്തിരുന്നപ്പോൾ സമ്മർദ്ദത്തിൽ ആയിരുന്നോ എന്ന്’ -എംജെ അക്ബർ പറയുന്നു.
അതേസമയം, എംജെ അക്ബറിന് പിന്തുണയുമായി മുൻ ഭാര്യ മല്ലികയും രംഗത്തെത്തിയിട്ടുണ്ട്. ‘തുഷിത പട്ടേലും പല്ലവി ഗോഗോയും തങ്ങളുടെ വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നു. ഞങ്ങളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാറുണ്ട്. അപ്പോഴൊന്നും ഇരയുടെ മുഖഭാവമല്ലായിരുന്നു പല്ലവിക്ക്. ഇപ്പോൾ എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത് എന്നറിയില്ല. ‘ മല്ലിക പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് പല്ലവി തന്റെയും ഭർത്താവിന്റെയു ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നുവെന്നും മല്ലിക പറഞ്ഞു, പൊതുവേദിയിൽ വരെ ഇരുവരും അടുത്തിടപഴകുമായിരുന്നുവെന്നും ഇരുവരും രാത്രി ഏറെ വൈകി ഫോൺ ചെയ്യുമായിരുന്നുവെന്നും, അങ്ങനെയാണ് താൻ ബന്ധത്തെ കുറിച്ച് മനസ്സിലാക്കുന്നതെന്നും മല്ലിക പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here