Advertisement

കേരളത്തിലെ മതനിരപേക്ഷതയെ തകർക്കാൻ ശ്രമമുണ്ട്; പോലീസിനെ തന്നെ ചേരിതിരിക്കാനാകുമോ എന്നിവർ നോക്കുന്നു : മുഖ്യമന്ത്രി

November 3, 2018
0 minutes Read

കേരളത്തിലെ മതനിരപേക്ഷതയെ തകർക്കാൻ ചില നിക്ഷിപ്ത താൽപ്പര്യക്കാർ മതത്തെയും ജാതിയെയു ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി. കണ്ണൂരിൽ കെഎപി ബെറ്റാലിയൺ പാസ്സിങ്ങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്ന ഏത് ശ്രമവും നാടിന് ആപത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. മതത്തെയും ജാതിതയെയും ഉപയോഗിച്ചും മറ്റ് നടപടികളിലൂടെയും കേരളത്തിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അതിനെതിരെ ശക്തമായ നടപടികൾ സ്വകീകരിക്കാൻ നാം പ്രതിജ്ഞാ പദ്ധരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മതനിരപേക്ഷതയോടുള്ള അസഹിഷ്ണുതയാണ് പോലിസിനെതിരെയുള്ള ഒറ്റപ്പെട്ട സംഭവങ്ങളിൽ നിന്ന് മനസിലാക്കാനാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത നാളുകളായി പോലീസിനെ തന്നെ ചേരിതിരിക്കാനാകുമോ എന്നിവർ നോക്കുകയാണ്. പോലീസിനെ ഇന്ന മതത്തിൽ പെട്ടവർ, ഇന്ന ജാതിയിൽ പെട്ടവർ എന്ന തരത്തിൽ വേർതിരിക്കാൻ നോക്കുകയാണ്. അത് പോലീസിനെ നിർവീര്യമാക്കാനുള്ള നടപടിയാണ്. പോലീസിന് ഒറ്റ മതവും ജാതിയുമേയുള്ളു. പോലീസിന്റെ മതവും ജാതിയും പോലീസ് മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top