വയനാട് രണ്ട് കൗമാരക്കാർ സമാന രീതിയിൽ ആത്മഹത്യ ചെയ്തു; ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച് സമൂഹമാധ്യമങ്ങളിലെ പേജുകളെന്ന് സൂചന

വയനാട് രണ്ട് കൗമാരക്കാർ സമാന രീതിയിൽ ആത്മഹത്യ ചെയ്തു; ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച് സമൂഹമാധ്യമങ്ങളിലെ പേജുകളെന്ന് സൂചന
വയനാട് രണ്ട് കൗമാരക്കാരെ തൂങ്ങി മരിച്ച നലിയിൽ കണ്ടെത്തി. സമാനരീതീയിലായിരുന്നു ഇരുവരുടേയും ആത്മഹത്യ എന്ന് സംഭവത്തിന് പിന്നിലെ ദുരൂഹത വർധിപ്പിക്കുന്നു. കൗമാരക്കാരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച് സമൂഹമാധ്യമങ്ങളിലെ പേജുകളാണെന്നാണ് സൂചന.
ഇരുവരും ആത്മഹത്യ ചെയ്യുന്നുവെന്ന് സ്റ്റാറ്റസ് ഇട്ട ശേഷമാണ് മരിക്കുന്നത്. ഇരുവരും പിന്തുടർന്നിരുന്ന ഇൻസ്റ്റഗ്രാം പേജിൽ നിറയുന്നത് മരണത്തോടുള്ള പ്രണയമാണ്. ഇൻസ്റ്റഗ്രാം പേജിന്റെ പൊതു സ്വഭാവം ജീവിതത്തോുള്ള നിഷേധ മനോഭാവമാണ്.
അതേസമയം, കുട്ടികളുടെ ആത്മഹത്യയ്ക്ക് പിന്നിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here