Advertisement

രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രത്തിന് സാധിക്കും: ജസ്റ്റിസ് ചെലമേശ്വര്‍

November 3, 2018
Google News 0 minutes Read
Justice Chelameshwar

രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രത്യക നിയമം കൊണ്ടുവരാന്‍ കഴിയുമെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ജെ. ചെലമേശ്വര്‍. രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുകയാണെങ്കിലും കേന്ദ്രസര്‍ക്കാറിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതില്‍ തടസ്സമില്ലെന്ന് ചെലമേശ്വര്‍ പറയുന്നു.

‘സംഭവിച്ചാലും ഇല്ലെങ്കിലും നിയമപരമായി അത് സാധ്യമാണ്. കഴിഞ്ഞകാലങ്ങളില്‍ സുപ്രീംകോടതിയുടെ തീരുമാനത്തെ ഒഴിവാക്കാന്‍ നിയമ സംവിധാനങ്ങള്‍ നടത്തിയതൊക്കെ ഓര്‍ത്തുകൊണ്ട് തന്നെയാണ് ഞാന്‍ ഇത് പറയുന്നത്. നേരത്തെ തന്നെ രാജ്യം ഇക്കാര്യം ശ്രദ്ധിക്കേണ്ടിയിരുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിയമം കൊണ്ടുവന്നാല്‍ നമുക്കതിനെ എതിര്‍ക്കാനാവില്ലെന്നും’ ചെലമേശ്വര്‍ പറഞ്ഞു. കോണ്‍ഗ്രസ് സംഘടിപ്പിച്ച ഓള്‍ ഇന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസില്‍ സംസാരിക്കുമ്പോഴായിരുന്നു ചെലമേശ്വറിന്റെ പ്രസ്താവന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here