‘നിങ്ങള്‍ വാഗ്ദാനം ചെയ്ത തൊഴില്‍ എവിടെ?’; മോദിയോട് ചോദ്യങ്ങളുമായി ഡിവൈഎഫ്‌ഐ മാര്‍ച്ച്

പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാഗ്ദാനം ചെയ്ത തൊഴില്‍ അവസരങ്ങള്‍ എവിടെയന്ന ചോദ്യവുമായി യുവാക്കള്‍ നിരത്തിലിറങ്ങി. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് യുവാക്കളാണ് പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്. ‘ഞങ്ങള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ ജോലി ഏവിടെ മോദി’ എന്ന ചോദ്യവുമായാണ് മാര്‍ച്ച്.
ഓരോവര്‍ഷവും രണ്ടുകോടി തൊഴിലവസരങ്ങള്‍ എന്നായിരുന്നു തെരഞ്ഞെടുപ്പിനു മുമ്പ് മോദി നല്‍കിയ വാഗ്ദാനം. എന്നാല്‍ ഇതിന്റെ പത്തുശതമാനം പോലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ തൊഴിലില്ലായ്മ വലിയതോതില്‍ ഉയരുകയാണ്. പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍. ഔദ്യോഗിക കണക്കുപ്രകാരം ഇന്ത്യയിലെ ഇപ്പോഴത്തെ തൊഴിലില്ലായ്മ നിരത്ത് 7.1% ആണ്. തൊഴിലവസരങ്ങള്‍ കാത്തുകിടക്കുന്ന 30ലക്ഷത്തിലേറെ പേര്‍ ഉപജീവനമാര്‍ഗം കണ്ടെത്താനാവാതെ വലയുകയാണ്. ഈ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ചു സംഘടിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here