കർണാടക ഉപതെരഞ്ഞെടുപ്പ്; വോട്ടിങ്ങ് ആരംഭിച്ചു

voting began in karnataka election 2018

കർണാടക ലോക്‌സഭാ, നിമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ വോട്ടിങ്ങ് ആരംഭിച്ചു. ബല്ലാരി, ശിവമോഗ, മാണ്ഡ്യ എന്നീ മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും രാമനഗര, ജാംഘണ്ഡി നിയമസഭാ സീറ്റിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയും ഭാര്യ അനിത കുമാരസ്വാമിയും വോട്ട് രേഖപ്പെടുത്തി. മുൻ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ ബിഎസ് യെദ്യൂരപ്പയും മകനും ഷിമോഗയിലെ സ്ഥാനാർത്ഥിയുമായ ബിവൈ രാഖവേന്ദ്രയും ഷിമോഗയിൽവോട്ട് രേഖപ്പെടുത്തി.

സഖ്യസർക്കാർ രൂപീകരിച്ചതിനു ശേഷം കോൺഗ്രസും ജെഡിഎസും ഒരുമിച്ച് ബിജെപിയെ നേരിടുന്ന തിരഞ്ഞെടുപ്പാണ് ഇത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ നവംബർ ആറിനാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top