ശബരിമലയിൽ വനിതാ മാധ്യമ പ്രവർത്തകരെ അയയ്ക്കരുതെന്ന് ഹിന്ദു സംഘടനകൾ

dont send women journalists to sabarimala says hindu organizations

ശബരിമലയിൽ വനിതാ മാധ്യമ പ്രവർത്തകരെ അയയ്ക്കരുതെന്ന് ഹിന്ദു സംഘടനകൾ. മാധ്യമ സ്ഥാപനങ്ങൾക്കാണ് ഹിന്ദു സംഘടനകൾ ഈ നിർദേശം നൽകിയിരിക്കുന്നതെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ശബരിമല കർമ്മ സമിതിയാണ് ഈ നിർദ്ദേശം മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്നത്. ശബരിമലയിൽ യുവതി പ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന വിശ്വ ഹിന്ദു പരിഷത് ഉൾപ്പെടെയുള്ള സംഘടനകളുടെ കൂട്ടായ്മയാണ് ശബരിമല കർമ സമിതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top