ബന്ധുനിയമനം; ആരോപണം തള്ളി മന്ത്രി കെടി ജലീൽ

ബന്ധുനിയമന വിവാദത്തിൽ തനിക്കെതിരെ വന്ന ആരേപണങ്ങളെല്ലാം തള്ളി മന്ത്രി കെടി ജലീൽ. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിരതമാണെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഡെപ്യൂട്ടേഷനിൽ ജിഎം തസ്തികയിലേക്ക് ആളെ നിയമിക്കുന്നതിന് വേണ്ടി പത്രപരസ്യം നൽകിയിരുന്നു. പരസ്യം നൽകിയ ശേഷം ഏഴ് ്അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ മൂന്ന് പേരാണ് ഇന്റർവ്യൂവിന് വന്നത്. അവർ യോഗ്യരല്ലാത്തതിനാൽ അവരെ തെരഞ്ഞെടുത്തില്ല. ഇതോടെ നിയമന പ്രക്രിയ അവിടെ അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ഡെപ്യൂട്ടിഷനിലേക്ക് നേരിട്ട് നിയമനം ലഭിക്കനുന്നതിന് വേണ്ടി അപേക്ഷ ലഭിക്കുകയും അതിന് വേണ്ടി ജിഎം നിയമനം നടക്കുകയുമാണ് ഉണ്ടായത്.
യോഗ്യതയിൽ ഇളവു വരുത്തി എന്നുള്ള ആരോപണവും ജലീൽ തള്ളി. ഇന്ന് ബാങ്കിങ്ങ് മേഖലയിൽ ബിടെക്ക് ഡിഗ്രി എന്നുള്ളത് സാധാരണ വിദ്യാഭ്യാസ യോഗ്യതയാണ്. നല്ലൊരു ശതമാനം ബാങ്ക് മാനേജർഡമാരും ബിടെക്ക് യോഗ്യതയുള്ളവരാണ്. രഖു റാം രാജന്റെ യോഗ്യത ബിടെക്കാണ്. അദ്ദേഹം ഒരു ിലക്ട്രോണിക് എഞ്ചിനിയറാമ്. ബാങ്കുകളിൽ കൺസ്ട്രക്ഷൻ വർക്കാണോ നടക്കുന്നത് അവിടെ എഞ്ചിനിയർമാരെ നിയോഗിക്കാൻ എന്ന് ചോദിച്ചവരോട് റിസർവ്വ് ബാങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനിയറായ രഖു റാം രാജനെ നിയോഗിക്കാൻ അവിടെ വയറിങ്ങ് പണിയാണോ നടന്നത് എന്ന് ചോദിക്കേണ്ടി വരുമെന്നും ജലീൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here