Advertisement

‘ജില്ലാ രൂപീകരണസമയത്ത് മലപ്പുറത്തെ കുട്ടി പാകിസ്താന്‍ വിളിച്ചവരാണ് കോണ്‍ഗ്രസുകാര്‍’ : രൂക്ഷവിമര്‍ശനവുമായി കെടി ജലീല്‍

October 8, 2024
Google News 1 minute Read
k t jaleel

മലപ്പുറത്തെ കുട്ടിപ്പാകിസ്താന്‍ എന്ന് ജില്ലാ രൂപീകരണസമയത്ത് വിളിച്ചവരാണ് കോണ്‍ഗ്രസുകാര്‍ എന്ന് കെടി ജലീല്‍. ജില്ലാ രൂപീകരണത്തെ മാത്രമല്ല കോണ്‍ഗ്രസും ജനസംഘവും എതിര്‍ത്തതെന്നും കാലിക്കറ്റ് സര്‍വകലാശാലയെയും എതിര്‍ത്തുവെന്നും മലബാറിന്റെ അലിഗഡ് ഉണ്ടാകുന്നു എന്ന് പറഞ്ഞുവെന്നും ജലീല്‍ വ്യക്തമാക്കി.

കാലിക്കറ്റ് സര്‍വകലാശാല വന്നപ്പോള്‍ മലബാറിലെ അലിഗഡ് സ്ഥാപിതമാകാന്‍ പോകുന്നു എന്നാണ് പറഞ്ഞതെന്ന് വ്യക്തമാക്കിയ ജലീല്‍ 1921 ലെ മലബാര്‍ കലാപത്തെ വര്‍ഗീയ കലാപമായി ചിത്രീകരിച്ചത് ആരാണെന്നും ചോദിച്ചു. കാലിക്കറ്റ് സര്‍വകലാശാല രൂപീകരണ സമയത്ത് മലബാറിലെ അലിഗഡ് ഉണ്ടാകാന്‍ പോകുന്നു എന്നാണ് സംഘപരിവാര്‍ പ്രചരിപ്പിച്ചത്. അതിനൊപ്പം ആണ് കോണ്‍ഗ്രസ് നിന്നത്. അവരെയെന്നാണ് നിങ്ങള്‍ സ്വാതന്ത്ര സമര സേനാനിയായി അംഗീകരിച്ചത്. മലപ്പുറത്തിന്റെ ഉള്ളടക്കത്തെയും സംസ്‌കാരത്തെയും കോണ്‍ഗ്രസ്സ് എതിര്‍ത്തു – ജലീല്‍ വ്യക്തമാക്കി.

സഭയില്‍ ആര്‍എസ്എസിനു അനുകൂലമായ നിലപാട് സ്വീകരിച്ചവരുടെ പട്ടിക എടുത്താല്‍ ആരാകും മുന്‍പില്‍ നില്‍ക്കുകയെന്ന് ജലീല്‍ ചോദിച്ചു. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ തൊഴുതത് പ്രതിപക്ഷ നേതാവാണെന്നും അദ്ദേഹം പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്തു രാമക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ വെള്ളി ഇഷ്ടിക സമ്മാനിച്ചത് കോണ്‍ഗ്രസാണ്. ആര്‍എസ്എസിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുകാരുടെ കൈ തമാശയ്ക്ക് പോലും പൊങ്ങാറില്ല – ജലീല്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights : KT Jaleel’s speech Niyama sabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here