എറണാകുളത്ത് മകന്റെ കൈയ്യിൽ നിന്നും ലോട്ടറിയെടുത്ത അച്ഛനെ തേടിയെത്തിയത് 60 ലക്ഷത്തിന്റെ ഭാഗ്യം !

മകന്റെ കൈയ്യിൽ നിന്നുമെടുത്ത ലോട്ടറിക്ക് അടിച്ചത് ഒന്നാം സമ്മാനം! എറണാകുളത്താണ് ഈ അപൂർവ്വ സംഭവം നടക്കുന്നത്.
എറണാകുളത്ത് പറവൂരിൽ നീണ്ടൂർ തെക്കേത്തറ ടി.കെ. ഗോപിയാണ് മകനിൽ നിന്നും നിർമ്മൽ ഭാഗ്യക്കുറി എടുക്കുന്നത്. ആ ലോട്ടറിക്ക് തന്നെ ഒന്നാം സമ്മാനം ലഭിച്ചത് ിരട്ടി സന്തോഷം നൽകുന്നു ഗോപിയും ഭാര്യയും അടങ്ങുന്ന കൊച്ചുകുടുംബത്തിന്.
63 വയസ്സ് മുതൽ ചുമട്ടുപണിയാണ് ഗോപിയുടെ തൊഴിൽ. എന്നാൽ ഇപ്പോൾ ഗോപി ജോലിക്ക് പോകുന്നില്ല. ഓടുമേഞ്ഞുള്ള ഒരു കൊച്ചു വീട്ടിലാണ് ഗോപിയും ഭാര്യ ബിന്ദുവുമടങ്ങുന്ന കുടുംബം കഴിയുന്നത്. പ്രളയസമയത്ത് ഗോപിയുടെ വീട്ടിൽ 6 അടിയോളം വെള്ളം കയറിയിരുന്നു. സമ്മാനത്തുക കൊണ്ട് ആദ്യം വീട് നന്നാക്കണമെന്നാണ് ഗോപിയുടെ ആഗ്രഹം.
പതിവായി ലോട്ടറിയെടുക്കുന്ന ഗോപിക്ക് മുൻപ് ചെറുതുകകൾ സമ്മാനമായി ലഭിച്ചിരുന്നു. എന്നാൽ ഇതാദ്യമായാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here