ബന്ധുനിയമന വിവാദം; ഏഴ് അപേക്ഷകരുടേയും വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാർ : മന്ത്രി കെടി ജലീൽ

ready to publish details of the seven applicants says kt jaleel

ബന്ധുനിയമന വിവാദത്തിൽ വീണ്ടും മറുപടിയുമായി മന്ത്രി കെടി ജലീൽ. ഡെപ്യൂട്ടേഷനിൽ ജിഎം തസ്തികയിലേക്ക് ആളെ നിയമിക്കുന്നതിന് വേണ്ടി നൽകിയ പത്രപരസ്യത്തിന് വന്ന അപേക്ഷകരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു.

കടം വാങ്ങിയാൽ കൊടുക്കാതിരിക്കുക എന്നത് ലീഗ് പണ്ട് മുതൽ തന്നെ ചെയ്ത് വരുന്നതാണെന്നും കിട്ടാകടം തിരിച്ചുപിടിക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ അതിനെ ശക്തമായ എതിർക്കുക സ്വാഭാവികമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ഉണ്ടായിരുന്ന എംഡി ആ സ്ഥാനത്ത് നിന്നും മാറാതിരിക്കാൻ കുറേ പരിശ്രമിച്ചിരുന്നുവെന്നും ലീഗുകാർ ഇതിന് കുറേ ഒത്താശ ചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരുവർഷം മുതൽ കിട്ടാകടം തിരിച്ചുപിടിച്ച് തുടങ്ങുകയായിരുന്നുവെന്നും അതുകൊണ്ട് തന്നെ അവർക്ക് താൽപ്പര്യമുള്ള വ്യക്തികൾ ആ സ്ഥാനത്ത് വേണം എന്നവർ താൽപ്പര്യപ്പെട്ടതായി സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ജിഎം തസ്തികയിലേക്കുള്ള പരസ്യത്തിന് ഏഴ് അപേക്ഷകളാണ് ലഭിച്ചതെന്നും ഇതിൽ മൂന്ന് പേരാണ് ഇന്റർവ്യൂവിന് വന്നതെന്നും മന്ത്രി നേരത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. അവർ യോഗ്യരല്ലാത്തതിനാൽ അവരെ തെരഞ്ഞെടുത്തില്ല. ഇതോടെ നിയമന പ്രക്രിയ അവിടെ അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ഡെപ്യൂട്ടിഷനിലേക്ക് നേരിട്ട് നിയമനം ലഭിക്കനുന്നതിന് വേണ്ടി അപേക്ഷ ലഭിക്കുകയും അതിന് വേണ്ടി ജിഎം നിയമനം നടക്കുകയുമാണ് ഉണ്ടായതെന്നും മന്ത്രി ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

എന്നാൽ മന്ത്രിയുടെ വിശദീകരണം വസ്തു നിഷ്ഠമല്ലെന്നും കേരളത്തിലെ ജനങ്ങളെ മന്ത്രി ബളിപ്പിക്കുകയാണെന്നും മന്ത്രി ജലീൽ രാജി വെച്ചേ മതിയാകൂവെന്നും ഫിറോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഇപ്പോൾ കെടി ജലീൽ രംഗത്തെത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top