പ്രശ്‌നങ്ങളില്ലാതെ ശബരിമലയിൽ ചടങ്ങുകൾ നടക്കും : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

rituals will go smoothly at sabarimala says minister kt jaleel

സന്നിധാനത്തേക്ക് പോകാൻ സ്ത്രീകളാരും ഇതുവരെ സമീപിച്ചിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആക്ടിവിസ്റ്റുകൾക്ക് പ്രകടനം നടത്താനുള്ള സ്ഥലമല്ല സന്നിധാനമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നങ്ങളില്ലാതെ ശബരിമലയിൽ ചടങ്ങുകൾ നടക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, മാധ്യമങ്ങൾക്ക് ഇപ്പോഴും പമ്പയിലേക്ക് പ്രവേശനമില്ല. നിലയ്ക്കലിന് അപ്പുറം കടത്തേണ്ട സാഹചര്യമില്ലെന്ന് ഐജി അശോക് യാദവ് പറഞ്ഞു. നട തുറക്കാത്തതിനാൽ മാധ്യമങ്ങളെ കടത്തി വിടേണ്ടെന്നാണ് നിർദ്ദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top