സന്നിധാനത്തേക്ക് വനിതാ പോലീസുകാര്‍

വനിത പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സന്നിധാനത്തേക്ക് വനിതാ പോലീസുകാരെ നിയോഗിക്കും. ഭക്തരുടെ വേഷത്തില്‍ പ്രതിഷേധക്കാരായ സ്ത്രീകള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഒന്നും രണ്ടും പേരടങ്ങുന്ന സംഘമായാണ് ഇവര്‍ ശബരിമലയിലേക്ക് എത്തുക. ആ അവസരത്തില്‍ പുരുഷ പോലീസുകാര്‍ക്ക് ഇവരെ സന്നിധാനത്ത് വച്ച് നിയന്ത്രിക്കാന്‍ സാധിക്കില്ല. ഈ പശ്ചാത്തലത്തിലാണ് വനിതാ പോലീസുകാരെ സന്നിധാനത്തേക്ക് എത്തിക്കുന്നത്. അമ്പത് വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 30വനിതാ പോലീസുകാരോട് പമ്പയില്‍ എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എസ്ഐ,സിഎ റാങ്കിലുള്ള വനിതാ പൊലീസുകാരെയാണ് നിയോഗിക്കുക.
അതേസമയം സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് ശബരിമലയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 2300 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരത്തുമായി ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. നിരോധനാജ്ഞ നിലവിൽ വന്ന ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണ്.
സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ ഐ.ജി എം.ആര്‍.അജിത് കുമാറും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഐ.ജി.അശോക് യാദവും സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനും മേല്‍നോട്ടം വഹിക്കും.
പത്ത് വീതം എസ്.പിമാരും ഡി.വൈ.എസ്.പി മാരും ഡ്യൂട്ടിയിലുണ്ടാകും. സന്നിധാനത്തും നിലയ്ക്കല്‍, പമ്പ മേഖലകളിലുമായി 20 അംഗ കമാന്റോ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്
അതേസമയം മാധ്യമപ്രവര്‍ത്തകരെ ഇലവുങ്കലില്‍ തടഞ്ഞു. നിലയ്ക്കല്‍ വരെ പ്രവേശനം അനുവദിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here