ഒഡീഷയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ സംഘർഷം; 5 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഒഡീഷയിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഒഡീഷയിലെ മാൽകംഗിരിയിൽ സുരക്ഷാസേനയുമായുണ്ടായ സംഘർഷത്തിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.

മാൽകംഗിരിയിലെ പപ്ലൂരു പ്രദേശത്ത് മാവോയിസ്റ്റ് സാനിധ്യമുള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന് ശനിയാഴ്ച്ച രാത്രിയോടെ സേന തെരച്ചിൽ ആരംഭിച്ചിരുന്നു.

സംഘർഷത്തെ തുടർന്ന് മാൽകംഗിരി കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പുറമെ ബിഎസ്എഫ് , എസ്ഒജി സേനാംഗങ്ങളെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top