ശബരിമല ആക്രമങ്ങൾക്ക് പിന്നിൽ ബിജെപിയെന്ന് തെളിഞ്ഞു : കടകംപള്ളി സുരേന്ദ്രൻ

ശബരിമല ആക്രമങ്ങൾക്ക് പിന്നിൽ ബിജെപിയെന്ന് തെളിഞ്ഞുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സുവർണ്ണാവസരമാണ് ശബരിമലയെന്ന പിഎസ് ശ്രീധരൻപിള്ളയുടെ പ്രസ്താവന കേരളത്തിന്റെ പൊതുസമൂഹത്തോടും സുപ്രീംകോടതിയോടുമുള്ള തുറന്ന വെല്ലുവുളുയാണെന്ന് ദേവസ്വം മന്ത്രി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

പതിനേഴാം തിയതി മുതൽ നടന്ന ആക്രമങ്ങൾക്ക് പിന്നിൽ നിരപരാധികളായ അയ്യപ്പ ഭക്തരാണെന്ന് വരുത്തി തീർക്കാനാണ് ബിജെപി ശ്രമിച്ചതെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയുടെ പേരിൽ ബിജെപി കലാപത്തിന് കോപ്പ് കൂട്ടുകയാണെന്നും എൻഎസ്എസ് രാജകുടുംബവും തന്ത്രികുടുംബവും അടക്കമുള്ള കേരളത്തിലെ ഭക്ത സമൂഹം ബിജെപി ഗൂഢാലോചനയിൽ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. ആ മുന്നറിയിപ്പ് ശരി വെക്കുന്നതാണ് ശ്രീധരൻ പിള്ളയുടെ ഇപ്പോഴത്തെ പ്രസംഗമെന്നും മന്ത്രി പോസ്റ്റിൽ കുറിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top