തൃശ്ശൂര്‍ എടിഎം കവര്‍ച്ച; മുഖ്യപ്രതി അറസ്റ്റില്‍

atm robbery in kottiyam

എണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ എടിഎം കവര്‍ച്ച നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശി പപ്പിമോയിയാണ് പിടിയിലായത്. ഡല്‍ഹിയില്‍ നിന്നാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ ബൈക്ക് മോഷണ കേസില്‍ തീഹാര്‍ ജയിലിലാണ് ഇയാള്‍. മൂന്ന് ഹരിയാന സ്വദേശികളും അറസ്റ്റിലായിട്ടുണ്ട്. എറണാകുളം ഇരുമ്പനത്തും തൃശ്ശൂര്‍ കൊരട്ടിയിലുമാണ് എടിഎം കവര്‍ച്ച നടത്തിയത്. ഇരുമ്പനത്ത് നിന്ന് 25ലക്ഷം രൂപയും, തൃശ്ശൂരില്‍ നിന്ന് 10.60ലക്ഷം രൂപയുമാണ് കവര്‍ന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top