കുഞ്ഞിന്റെ ചോറൂണിനായി നാല് സ്ത്രീകൾ പമ്പയിൽ

four women reached sabarimala with kid

കുഞ്ഞിന്റെ ചോറൂണിനായി നാല് സ്ത്രീകൾ അടങ്ങുന്ന കുടുംബം പമ്പയിൽ എത്തി. സ്ത്രീകളെ കണ്ടതോടെ പ്രദേശത്ത് പ്രതിഷേധമുയർന്നു. എന്നാൽ സന്നിധാനത്തേക്ക് പോകില്ലെന്ന് സ്ത്രീകൾ അടങ്ങുന്ന കുടുംബം പറഞ്ഞിട്ടും പ്രതിഷേധം തുടരുകയാണ്.

കുഞ്ഞിന്റെ ചോറൂണിനായാണ് എത്തിയതെന്നും തങ്ങളാരും സന്നിധാനത്തേക്ക് പോകില്ലെന്നും കുഞ്ഞിന്റെ അച്ഛൻ മാത്രം കുഞ്ഞിനെയും കൊണ്ട് സന്നിധാനത്തെത്തി ചടങ്ങ് നടത്തുകയുള്ളു എന്നു പറഞ്ഞിട്ടും ഇവർക്ക് ചുറ്റുംകൂടിയ പ്രതിഷേധക്കാർ ഒഴിഞ്ഞ് പോകൻ തയ്യാറായില്ല. ഒടുവിൽ പോലീസെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top