പാലക്കാട് നഗരസഭയില്‍ അവിശ്വാസ പ്രമേയം പരാജയപ്പെട്ടേക്കും

palakkad

പാലക്കാട് നഗരസഭയില്‍ അവിശ്വാസ പ്രമേയം പരാജയപ്പെട്ടേക്കും. അവിശ്വാസ പ്രമേയത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഒരു കോണ്‍ഗ്രസ് അംഗം രാജി വച്ചതോടെയാണ് അവിശ്വാസം പ്രമേയം പരാജയപ്പെടുമെന്ന സൂചനകള്‍ പുറത്ത് വന്നത്. കല്‍പ്പാത്തി കൗണ്‍സിലര്‍ ശരവണനാണ് രാജി വച്ചത്. 52അംഗങ്ങളാണ് നഗരസഭയില്‍ ഉള്ളത്. 27അംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസ പ്രമേയത്തിന് വേണ്ടത്. ശരവണന്‍ രാജി വച്ചതോടെ ഇത് 26ആയി. യുഡിഎഫ് വിപ്പ് മറികടന്നാണ് രാജി. ഇന്ന് രാവിലെയാണ് അവിശ്വാസം ചര്‍ച്ച ചെയ്യാനിരുന്നത്. സിപിഎമ്മിം വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫിന് പിന്തുണ നല്‍കുമെന്നായിരുന്നു പ്രതീക്ഷ. നാല് മാസം മുമ്പും അവിശ്വാസ പ്രമേയങ്ങളിലൂടെ ബിജെപിയുടെ നാല് സ്ഥിരം സമിതി അധ്യക്ഷന്മാരെ യുഡിഎഫ് പുറത്താക്കിയിരുന്നു. ഈ ബലത്തിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത് തന്നെ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top