ചെറു വിമാനങ്ങൾ കൂട്ടിയിടിച്ച് ഒരു വിമാനത്തിലെ പൈലറ്റ് മരിച്ചു

one pilot died in airplane accident in canada

കാനഡയിലെ ഒട്ടോവയിൽ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ച് ഒരു വിമാനത്തിലെ പൈലറ്റ് മരിച്ചു. പറക്കലിനിടെ ആകാശത്ത് വച്ച് കൂട്ടിയിടിക്കുകയായിരുന്നു. കാനഡയിലെ ഒട്ടോവയിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറ് മക്ഗീ സൈഡ് റോഡിലാണ് അപകടം നടന്നത്. പരിശീലന പറക്കൽ നടത്തുകയായിരുന്ന സെസ്ന എന്ന വിമാനവും 11 സീറ്റുകളുള്ള ചെറുവിമാനവുമാണ് കൂട്ടിയിടിച്ചത്.

പരിശീലന വിമാനം യാത്രാ വിമാനത്തിന്ർറെ അടിഭാഗത്ത് ഇടിക്കുകയായിരുന്നു. കൂട്ടിമുട്ടലിൽ പരിശീലന വിമാനം പൂർണമായി തകർന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കാനഡ വക്താവ് അറിയിച്ചു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top