പ്രദർശനത്തിന് മുൻപേ കോടികൾ നേടി വിജയ് ചിത്രം സർക്കാർ

പ്രദർശനത്തിന് മുൻപേ കോടികൾ നേടി വിജയ് ചിത്രം സർക്കാർ. അഡ്വാൻസ് ബുക്കിങിലൂടെ മാത്രം ഇതിനോടകം മൂന്ന് കോടി രൂപയാണ് ചിത്രം നേടിയത്.
ലോകത്തെമ്പാടും 80 രാജ്യങ്ങളിലായി 1200 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുക.കേരളത്തിൽ 402 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുക. രാവിലെ5.30നും 6.30നും ഫാൻസ് ഷോയുമുണ്ടാകും. 300 ഫാൻസ് ഷോയാണ് ആദ്യ ദിവസം ഉണ്ടാകുക.വിജയ്!യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും സർക്കാരിൻറേത് എന്നാണ് റിപ്പോർട്ട്
എ ആർ മുരുകദാസ് ആണ് ചിത്രം സംവിധാനം ചെയ്തുന്നത്. തമിഴിനു പുറമേ തെലുങ്കിലും ചിത്രം പ്രദർശനത്തിനെത്തിക്കും. തമിഴ്!നാട് രാഷ്!ട്രീയത്തിൽ ഇടപെടുന്ന ഒരു കോർപറേറ്റ് മേധാവിയായാണ് വിജയ് ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് ടീസറിലെ സൂചന. ദീപാവലിക്ക് ചിത്രം പ്രദർശനത്തിനെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here