മീടു; പോസ്റ്റ് പിന്‍വലിച്ച് ശോഭന

shobhana

മീടു എന്ന ഹാഷ് ടാഗോടെ നടി ശോഭന ഇട്ട പോസ്റ്റ് സോഷ്യല്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് പിന്‍വലിച്ചു. മീ ടൂ ക്യാമ്പയിനില്‍ വെളിപ്പെടുത്തല്‍ നടത്തിയവരെ പിന്തുണക്കുന്നുവെന്ന് കാണിച്ച് പുതിയ പോസ്റ്റിട്ടാണ് ഇപ്പോള്‍ വിവാദങ്ങളെ ശോഭന നേരിട്ടിരിക്കുന്നത്. തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാകാനുള്ള ഒരു ചുവട് വയ്പ്പാണിത്. ഏതെങ്കിലും വിധത്തിലുള്ള ലൈംഗിക പീഡനത്തിന് വിധേയരാക്കപ്പെട്ടതിന് ശേഷം വെളിപ്പെടുത്തല്‍ നടത്തിയവര്‍ക്കൊപ്പം താന്‍ നില്‍ക്കുന്നുവെന്നും ഫെയ്സ് ബുക്ക് പോസ്റ്റില്‍ ശോഭന വ്യക്തമാക്കി.

shobhana, metoo

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top