‘സ്ത്രീകളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ ശശികല ആരാണ് ?’: മന്ത്രി ശൈലജ

ശബരിമലയില്‍ സ്ത്രീകളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ കെ.പി ശശികലയ്ക്ക് എന്താണ് അധികാരമെന്ന് മന്ത്രി കെ.കെ ശൈലജ. സര്‍ട്ടിഫിക്കറ്റുകളും രേഖകളും പരിശോധിച്ച് അമ്പത് വയസിന് മുകളിലുള്ളവരാണോ താഴെയുള്ളവരാണോ എന്ന് ഉറപ്പിക്കാനുള്ള അധികാരമൊന്നും ശശികലയ്ക്കില്ലെന്ന് മന്ത്രി പറഞ്ഞു.
അയ്യപ്പ സ്വാമിയുടെ അരികിലേക്ക് ഏതെങ്കിലും ആള്‍ അയ്യപ്പന് ഇഷ്ടമില്ലാത്ത രീതിയില്‍ എത്തിയാല്‍ അതിന് തക്ക നടപടി സ്വീകരിക്കാന്‍ അയ്യപ്പന് സാധിക്കില്ലേ? . ശശികലയുടെ പ്രവൃത്തികള്‍ അയ്യപ്പ സ്വാമിയെ കൂടി പരിഹസിക്കുന്നതിന് തുല്യമാണ്. ഇതൊന്നും ഭക്തിയല്ല. യത്ഥാര്‍ഥ ഭക്തര്‍ ഇതെല്ലാം കണ്ട് പ്രതികരിക്കുകയാണ് വേണ്ടത്. ശബരിമലയിലേക്ക് എല്ലാവരെയും കൊണ്ടുപോകണമെന്ന് സര്‍ക്കാറിന് നിര്‍ബന്ധമൊന്നുമില്ല. ഇത് സുപ്രീം കോടതി വിധിയാണ്. സംഘപരിവാറുമായി ബന്ധമുള്ളവര്‍ തന്നെയാണ് ഈ വിധി വരാന്‍ കാരണമായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശബരിമലയില്‍ ആചാരലംഘനം നടത്തിക്കുന്നവനും അവന്റെ കുടുംബവും മൂന്നുതലമുറ ഗതിപിടിക്കാതെ പോകട്ടെ എന്ന് ശശികല ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here