‘പതിനെട്ടാം പടിയിലെത്തിയത് ബഹളം കേട്ട്’; ആചാരലംഘനം നടന്നിട്ടില്ലെന്ന് വത്സന്‍ തില്ലങ്കേരി

valsan thillengeri

സന്നിധാനത്ത് ആചാരലംഘനം നടന്നിട്ടില്ലെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. പതിനെട്ടാം പടിയില്‍ നിന്ന് താന്‍ താഴെ ഇറങ്ങിയിട്ടില്ല. ദര്‍ശനത്തിനിടെ ബഹളം കേട്ടാണ് പതിനെട്ടാം പടിയിലെത്തിയത്. ആചാരലംഘനം നടന്നിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും തില്ലങ്കേരി പറഞ്ഞു.

വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നതിന്റെയും പിന്‍തിരിഞ്ഞ് നിന്ന് പ്രതിഷേധക്കാരോട് സംസാരിക്കുന്നതിന്റെയും വീഡിയോ നേരത്തെ പ്രചരിച്ചിരുന്നു. ഇത് കടുത്ത ആചാരലംഘനമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക വിമര്‍ശനമുയര്‍ത്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്ന വത്സന്‍ തില്ലങ്കേരി.

അതേസമയം, ആര്‍എസ്എസ് നേതാക്കള്‍ ആചാരലംഘനം നടത്തിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത്. വത്സല്‍ തില്ലങ്കേരിക്ക് ബിജെപിയുമായി ബന്ധമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ബിജെപി അധ്യക്ഷന്‍ പറയുകയുണ്ടായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top