ഡൽഹിയിൽ വായുശുദ്ധീകരണ യന്ത്രങ്ങൾ സ്ഥാപിച്ചു

air purifying machine

അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ വായുശുദ്ധീകരണ യന്ത്രങ്ങൾ സ്ഥാപിച്ചു. ഡൽഹിയിൽ വായുമലിനീകരണത്തിന്റെ തോത് 707 പിഎം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിന് സമീപം 676ഉം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് സമീപം 681 ഉം രേഖപ്പെടുത്തി. ഈ കണക്കുകളെല്ലാം ഡൽഹിയിലെ വായു അപകടാവസ്ഥയിലാണെന്നാണ് കാണിക്കുന്നത്.

കണക്കുകൾ പ്രകാരം 0-50 വരെ മികച്ചത്, 51-100 തൃപ്തികരം, 101-200 മിതമായ അവസ്ഥ, 201-300 ദയനീയം, 301-400 ശുഷ്‌കം, 401-500 വിഷമയം എന്നാണ് പറയപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top